ചട്ടമ്പിസ്വാമി സമാധിദിനം മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ ആചരിച്ചു

ചട്ടമ്പിസ്വാമികളുടെ നൂറ്റൊന്നാമത് സമാധിദിനം മുകുന്ദപുരം താലൂക്ക് യൂണിയന് ആസ്ഥാനത്ത് യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി നിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ചട്ടമ്പിസ്വാമികളുടെ നൂറ്റൊന്നാമത് സമാധിദിനം മുകുന്ദപുരം താലൂക്ക് യൂണിയന് ആസ്ഥാനത്ത് ആചരിച്ചു. യൂണിയന് ചെയര്മാന് അഡ്വ. ഡി. ശങ്കരന്‍കുട്ടി നിലവിളക്ക് കൊളുത്തിദിനാചരണം ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂണിയന് ഭരണസമിതി അംഗങ്ങളായ നന്ദന് പറമ്പത്ത്, ബിന്ദു ജി. മേനോന്, സി. വിജയന്, രവി കണ്ണൂര്‍, എ.ജി. മണികണ്ഠന്, പ്രതിനിധിസഭാംഗങ്ങളായ സി.ബി. രാജന്, കെ.ബി. ശ്രീധരന്, യൂണിയന് ഇലക്ട്രറല്‍ റോള്‍ അംഗം എം. ശ്രീകുമാര്‍, വനിതാ യൂണിയന് വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, സെക്രട്ടറി പി.എസ്. മിനി, അംഗങ്ങളായ സ്മിത ജയകുമാര്‍, മായ നന്ദകുമാര്‍, എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ ട്രെയിനി ബി. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.