13.5 കോടി രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നല്കി ബ്ലസ് എ ഹോം പതിനഞ്ചാം വാര്‍ഷികം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട രൂപതയുടെ ഹോം ഫോര്‍ ഹേംലെസ് ലാന്റ് ബാങ്ക് പ്രോജക്ടിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: രൂപതയുടെ സമഗ്ര കുടുംബ ക്ഷേമ പദ്ധതിയായ ബ്ലസ് എ ഹോമിലൂടെ 13.5 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാവപ്പെട്ടവര്‍, നിരാലംഭര്‍, ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍, മധ്യവര്‍ഗ കുടുംബങ്ങള്‍ എന്നിവര്‍ക്കായി 15 വര്‍ഷം കൊണ്ട് 3004 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. ബ്ലസ് എ.ഹോം 15ാം വര്‍ഷിക ആഘോഷം ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്. മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് രൂപതയുടെ ഹോം ഫോര്‍ ഹേംലെസ് ലാന്റ് ബാങ്ക് പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചാലക്കുടി മുനിസിപ്പല്‍ ചെയര്മാന് ഷിബു വാലപ്പന്, രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, ബ്ലസ് എ ഹോം പ്രസിഡന്റും വികാരി ജനറാളുമായ മോണ്‍. ജോളി വടക്കന്‍, കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന് കൊടിയന്‍, ഹോളി ഫാമിലി പാവനാത്മ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസ ജോസഫ്, ബ്ലസ് എ ഹോം ഡയറക്ടര്‍ ഫാ ജിന്റോ വേരംപിലാവ്, വൈസ് പ്രസിഡന്റ് ജിജി മാമ്പിള്ളി, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, രൂപത ഏകോപന സമിതി ജോയിന്റ് സെകട്ടറി പിന്റോ ചക്കാലക്കല്‍, രൂപത കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍, ഡയക്ടര്‍ ബോര്‍ഡ് അംഗം ഷാജു പുതുശേരി, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിസ്റ്റര്‍ ബിന റിപ്പോര്‍ട്ടും സിസ്റ്റര്‍ എലിസബത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ലാന്‍ഡ് ബാങ്ക് പ്രൊജക്ടിലേക്ക് സ്ഥലം സംഭാവന നല്കിയ അല്‍ഫോന്‍സ പോള്സനേയും, ജോയ് ജോസ് കണ്ണംകുന്നിയേയും ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ ആദരിച്ചു.