രണ്ടു വര്‍ഷം പിന്നിട്ടിട്ടും കുടിക്കുവാന്‍ ഒരു തുള്ളിവെള്ളമില്ല: മുരിയാട് തങ്കരാജ് കോളനി നിവാസികള്‍ ദുരിതത്തില്‍

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് രണ്ട് വര്‍ഷം മുന്‍പ് മുരിയാട് പഞ്ചായത്തിലെ തങ്കരാജ് നഗറില്‍ നിര്‍മാണം ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്ക്.
മുരിയാട്: നാട് വരള്‍ച്ചയില്‍ ആയിട്ടും രണ്ടുവര്‍ഷം മുമ്പ് പണി ആരംഭിച്ച ശുദ്ധജല പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ടാങ്കില്‍ ഇതുവരെയും വെള്ളം എത്തിക്കുവാന്‍ സാധിച്ചീട്ടില്ല. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുരിയാട് പഞ്ചായത്തിലെ തങ്കരാജ് നഗറില്‍ പൂര്‍ത്തീകരിച്ച ശുദ്ധ ജല പദ്ധതിയുടെ അവസ്ഥയാണിത്. വേനലില്‍ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന മുരിയാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട തങ്കരാജ് നഗറിലെ എഴുപതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയാണ് ഇനിയും പൂര്‍ത്തീകരിക്കാത്തത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഇതിനായി വാട്ടര്‍ ടാങ്കും കുഴല്‍ കിണറും നിര്‍മിച്ചത്. ടാങ്കിനു സമീപം പഞ്ചായത്തിന്റെ കുഴല്‍കിണല്‍ നിലവില്‍ ഉണ്ടായിട്ടും ബ്ലോക്ക് പഞ്ചായത്ത് മറ്റൊരു കുഴല്‍കിണര്‍ നിര്‍മിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കുഴല്‍ കിണറില്‍ നിന്നും വെള്ളം ഇതുവരെയും ലഭിച്ചീട്ടുമില്ല. പഞ്ചായത്ത് നിര്‍മിച്ച കുഴല്‍കിണറില്‍ നിന്നും വെളഅലം എടുക്കുവാനാണ് തീരുമാനം.
പൈപ്പ് ലൈന്‍ ഇടുന്ന പണികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷന് ലഭ്യമാക്കിയെങ്കിലും വീടുകളിലേക്ക് പൈപ്പ് കണക്ഷന് നല്‍കിയിട്ടില്ല. പദ്ധതി ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ്. വേനല്‍ക്കാലത്ത് ടാങ്കറുകളില്‍ വെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് തങ്കരാജ് നഗര്‍ ശുദ്ധജല പദ്ധതി ആരംഭിച്ചാല്‍ ജലക്ഷാമത്തിന് ഏറെ ആശ്വാസമാകും. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ അടുത്ത പഞ്ചായത്ത് യോഗത്തില്‍ അറിയിക്കുമെന്ന് വാര്‍ഡംഗം ശ്രീജിത്ത് പട്ടത്ത് പറഞ്ഞു.