വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചതിലും അധിക്ഷേപത്തിലും പ്രതിഷേധവുമായി മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന്

മലപ്പുറം പ്രസംഗവുമായി ബന്ധപ്പെട്ട് എസ്എന്‍ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ നടക്കുന്ന അധിക്ഷേപത്തില്‍ പ്രതിഷേധവുമായി മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം.
ഇരിങ്ങാലക്കുട: മലപ്പുറം പ്രസംഗവുമായി ബന്ധപ്പെട്ട് എസ്എന്‍ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ നടക്കുന്ന അധിക്ഷേപത്തിലും കോലം കത്തിച്ചതിലും പ്രതിഷേധവുമായി മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന്. ഇരിങ്ങാലക്കുട പൂതംകുളം മൈതാനത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ വനിതകള്‍ അടക്കം നിരവധി പേര് പങ്കെടുത്തു.
പ്രതിഷേധപ്രകടനത്തിന് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, യോഗം ഡയറക്ടര്‍ സി.കെ. യുധി, യൂണിയന് വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യന്, വൈദികയോഗം സംസഥാന വൈസ് പ്രസിഡന്റ് ശിവദാസ് ശാന്തി, യൂത്ത് മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് അഡ്വ. ജിനേഷ് ചന്ദ്രന്, എസ്എന്‍ബിഎസ് സമാജം സെക്രട്ടറി എം.കെ. വിശ്വംഭരന് തുടങ്ങിയവര്‍ നേത്യത്വം നല്കി ആല്‍ത്തറയ്ക്കല്‍ നടന്ന പ്രതിഷേധ യോഗം യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. പി.കെ. പ്രസന്നന്, സി.കെ. യുധി, ശിവദാസ് ശാന്തി, അഡ്വ. ജിനേഷ് ചന്ദ്രന് സംസാരിച്ചു