കെ.വി. രാമനാഥന് അനുസ്മരണവും സാഹിത്യസമ്മാനസമര്പ്പണവും

കെ.വി. രാമനാഥന് മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ കെ.വി. രാമനാഥന് സാഹിത്യസമ്മാനം പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന് സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: യുവ കലാസാഹിതിയും മഹാത്മാഗാന്ധി റീഡിംഗ് റൂമും ലൈബ്രറിയും സംയുക്തമായി നടത്തിയ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന് മാസ്റ്റര്‍ അനുസ്മരണം ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു. കെ.വി. രാമനാഥന് മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി യുവകലാസാഹിതി ഏര്‍പ്പെടുത്തിയ കെ.വി. രാമനാഥന് സാഹിത്യസമ്മാനം പ്രശസ്ത സാഹിത്യകാരന് സി. രാധാകൃഷ്ണന് സമ്മാനിച്ചു. സോമന് താമരക്കുളം, അഡ്വ. കെ.ജി. അജയ്കുമാര്‍, വി.എസ്. വസന്തന്, പി. മണി, ഡോ. കെ.എസ്. ഇന്ദുലേഖ, അഡ്വ. ഇ.ജെ. ബാബുരാജ്, ഷിഹാബ് ഖാദര്‍ എന്നിവര്‍ സംസാരിച്ചു. വി.പി. അജിത്കുമാര്‍ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.