കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. എം മാണിയെ അനുസ്മരിച്ചു

കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് എം.പി. പോളി, ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ സേതു മാധവന്, സിജോയ് തോമസ്, പി.ടി. ജോര്‍ജ് ജോസ് ചെമ്പകശേരി, കൗണ്‍സിലര്‍ ഫെനി എബിന്, കെ.സതീഷ്, വിവേക് വിന്‍സെന്റ്, മാഗി വിന്‍സെന്റ്, ഷൈനി ജോജോ, തുഷാര ബിന്ദു, ഫിലിപ്പ് ഓളാട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.