കാറളം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ നടത്തി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് കാറളം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴുത്താണി ജംഗ്ഷനില്‍ നടന്ന സായാഹ്ന പ്രതിഷേധ ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് കാറളം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴുത്താണി ജംഗ്ഷനില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്മാന് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. സതീഷ് വിമലന് മുഖ്യ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈനി ജോജോ, സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍, കെ.ബി. ഷമീര്‍, കെ.കെ. മുകുന്ദന്, ലൈജു ആന്റണി, ശശികുമാര്‍ കല്ലട, പ്രമീള അശോകന്, സജീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.