ഇവിടെ 365 ദിവസവും ദാഹജലം; വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി ജോണി താണിപ്പിള്ളി

റോഡരികില്‍ വഴിയാത്രികര്‍ക്ക് ദാഹമകറ്റാനുള്ള കുടിവെള്ള കാനുകളില്‍ ജോണി വെള്ളം നിറയ്ക്കുന്നു.
പുല്ലൂര്‍: ഊരകം പള്ളിക്കു സമീപം വഴിയരികില്‍ 365 ദിവസവും ദാഹജലം ലഭിക്കും. വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ ജോണി വെള്ളം നല്കാന് തുടങ്ങിയിട്ട് 11 വര്‍ഷം പിന്നിടുകയാണ്. 40 വര്‍ഷം വിദേശത്തായിരുന്നു. ദുബായ് എയര്പേര്ട്ടിലായിരുന്നു ജോലി. ദാഗജലം നല്‍കുന്നത് പ്രവാസ ജീവിതത്തില്‍ നിന്ന് പഠിച്ച ശീലമാണ്. 2014 മുതലാണ് ഊരകം സ്വദേശി താണിപ്പിള്ളി ജോണി (78) വീടിന് മുമ്പിലെ റോഡരികില്‍ തണ്ണീര്‍ കുടയോരുക്കി കുടിവെള്ളം വച്ചു തുടങ്ങിയത്. ഈവഴി പോകുന്നവര്‍ക്കു ദാഹജലം ആവശ്യമായി വന്നാല്‍ വീടുകളില്‍ കയറി ചോദിക്കേണ്ട. തണുത്തത്തും തണുപ്പിക്കാത്തതുമായി രണ്ടു കാനുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്.
വീട്ടിലെ സോളാര്‍ വാട്ടര്‍ ഹീറ്ററില്‍ നിന്നുള്ള തിളച്ച വെള്ളം വാട്ടര്‍ പ്യൂരിഫയര്‍ വഴി ഒന്നുകൂടി ശുചീകരിച്ച് പിന്നീട് ഫ്രിജില്‍ വച്ചു തണുപ്പിച്ചാണ് വയ്ക്കുന്നത്. ദിവസവും മൂന്നോ നാലോ തവണ കാനുകള്‍ നിറയ്ക്കും. നാല് വര്‍ഷം റിഗ്ഗിലും 36 വര്‍ഷം ദുബായില്‍ ഫ്ളൈ എമിറേറ്റില്‍ അഡ്മിനിസ്ട്രേറ്ററുമായി ജോലി ചെയ്തു. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോണി പറമ്പില്‍ നിന്നു ലഭിക്കുന്ന ചക്കയും മാങ്ങയും പാപ്പായയുമൊക്കെ വഴിയാത്രക്കാര്‍ക്ക് നല്‍കാറുണ്ട്.