കടുപ്പശേരി സ്കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

കടുപ്പശ്ശേരി എസ്എച്ച്എല്‍പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമീപം.
കടുപ്പശേരി: എസ്എച്ച്എല്‍പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ്, സ്കൂള്‍ മാനേജര്‍ ഫാ. ജോമിന് ചെരടായി, രൂപത കോ ഓര്പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോയ് കൊടിയന്‍, പഞ്ചായത്തംഗം ഷീബ നാരായണന്, മുന്‍ വികാരി ഫാ. റോബിന് പാലാട്ടി, കണ്‍വീനര്‍ പ്രഫ. കെ.ആര്. വര്‍ഗീസ്, കൈക്കാരന് ജോജന്‍ പോള്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി മാത്യു, പിടിഎ പ്രസിഡന്റ് ജോഷി ജോസഫ് ആലപ്പാട്ട്, ഒഎസ്എ പ്രതിനിധി അശോകന് നാലുമാക്കല്‍, പ്രധാനാധ്യാപിക പി.സി. റോജ എന്നിവര്‍ പ്രസംഗിച്ചു.