കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകനിയമനം; കേസ് ഈ മാസം 26 ലേക്ക് നീട്ടി

കൂടല്‍മാണിക്യം ക്ഷേത്രം.
26 വരെ നിയമനം തടഞ്ഞ് കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം സംബന്ധിച്ച കേസ് ഈ മാസം 26 ലേക്ക് നീട്ടി. 26 വരെ കഴക പ്രവൃത്തിലേക്കുള്ള നിയമനം തടഞ്ഞ് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കഴകത്തിന് പാരമ്പര്യ അവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തെക്കേ വാരിയത്ത് ഹരികൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് വാദം നടക്കുന്നത്. കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൊല്ലം സ്വദേശി ബാലുവിനെ നിയമിച്ചുവെങ്കിലും തന്ത്രിമാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയും ഒടുവില്‍ ബാലു ജോലി രാജി വയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് മാനദണ്ഡങ്ങള്‍ പ്രകാരം ലിസ്റ്റില്‍ രണ്ടാമതായുള്ള അനുരാഗിന് ബോര്‍ഡ് അഡൈ്വസ് മെമ്മോ അയച്ചത്. മെമ്മോ ദേവസ്വം ഓഫീസില്‍ ലഭിച്ചപ്പോള്‍ ഉടന്‍ ഭരണസമിതി യോഗം ചേര്‍ന്ന് തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിരിന്നുവെങ്കിലും ദേവസ്വം നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അതേ സമയം ഉത്സവം കഴിയുന്നത് വരെ നിയമന നടപടികള്‍ നീട്ടി കൊണ്ട് പോകാന്‍ ഉന്നതതലത്തില്‍ തന്നെ ധാരണ ഉണ്ടാക്കിയിരുന്നതായും വ്യക്തമായിട്ടുണ്ട്.