എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ് പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും കോളജിലെ ബയോഡൈവേഴ്സിറ്റി ക്ലബും എന്‍എസ്എസ് യൂണിറ്റുകളും എന്‍സിസി യൂണിറ്റുകളും തൃശൂര്‍ സിഎംഐ ദേവമാത പ്രവിശ്യ വിദ്യാഭ്യാസ വകുപ്പും കോളജിലെ എന്‍സിസി-എന്‍എസ്എസ് യൂണിറ്റുകളും തവനിഷ് സംഘടനയും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന 2020 ലെ ‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതിയുടെ ഉദ്ഘാടനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ഷെഡ് ഡെവലപ്പ്മെന്റ് മേധാവി ജോര്‍ജ് ഫിലിപ്പ് നാട്ടുമാവിന്റെ തൈ ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐയ്ക്കു നല്കിക്കൊണ്ടു നിര്‍വഹിച്ചു. തിരുവനന്തപുരം മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ ആശ ദേവദാസ്, തൃശൂര്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ഡി. സിന്ധു, ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസര്‍ പ്രിന്‍സ് പി. കുര്യന്. ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസ് ഓവര്‍സീയര്‍ ജോസഫ് ഷൈന്‍ എന്നിവര്‍ സന്നിഹിതരായി.