ജൈവ വൈവിധ്യ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികള്‍
ഊരകം: ജൈവ വൈവിധ്യങ്ങളുടെ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, ദേശീയ ആയുഷ് മിഷന് എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തിയാണു പ്രദേശത്തെ മൂന്നു അങ്കണവാടികളില്‍ അങ്കണ തൈത്തോട്ടം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം എം.കെ. കോരുകുട്ടി അധ്യക്ഷത വഹിച്ചു. അങ്കണവാടി ജീവനക്കാരായ വത്സ മോഹനന്, റീന ശാന്തന്, ഫിലോമിന പൗലോസ്, സന്ധ്യ രമേശ്, മേരി ജോസ്, മേഴ്സി റപ്പായി എന്നിവര്‍ പ്രസംഗിച്ചു.