കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സാനിറ്റൈസര്‍ കം ബോഡി ടെംപറേച്ചര്‍ സെന്‍സര്‍ മെഷീന് നല്കി തവനിഷ്

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജം പകര്‍ന്നുകൊണ്ടു ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സാനിറ്റൈസര്‍ കം ബോഡി ടെംപറേച്ചര്‍ സെന്‍സര്‍ മെഷീന് ജില്ലാ ട്രഷറിക്കു നല്കി. ട്രഷറി അങ്കണത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ ജോയ് പീണിക്കപ്പറമ്പില്‍ മെഷീന് അസിസ്റ്റന്റ് ഡിസ്ട്രിക്ട് ട്രഷറി ഓഫീസര്‍ ഇന്‍ ചാര്‍ജ് സി.കെ. അജയനു കൈമാറി. തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, ഡോ. വി.പി. ജോസഫ്, എന്‍.കെ. സനാജികുമാര്, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, ആദം, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ആദര്‍ശ് വിന്‍സെന്റ് എന്നിവരും പങ്കെടുത്തു.