ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്
ഡോ. നൈജില്‍ തോമസ്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജില്‍ തോമസിന് സമ്മാനിക്കും. 12 വര്‍ഷത്തെ അധ്യാപനാനുഭവമുള്ള ഡോ. നൈജില്‍ തോമസിനെ അധ്യാപന മികവ്, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളെ ഗവേഷണത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍, അക്കാദമിക് കാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും നടത്തിയ ശ്രദ്ധേയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സമിതിയില്‍ ഡോ. കെ. രാധാകൃഷ്ണന് (മുന്‍ ചെയര്മാന്, ഇസ്രോ), പ്രഫ. കെ. സച്ചിദാനന്ദന് (കവി ആന്‍ഡ് വിമര്ശകന്), ഡോ. ടി. കെ. നാരായണന് (മുന്‍ വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം), ഡോ. എം. ഉസ്മാന് (മുന്‍ പ്രസിഡന്റ്, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍), ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി (ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) എന്നിവര്‍ അംഗങ്ങളായിരുന്നു. ക്രൈസ്റ്റ് കോളേജിലെ ഫാ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് തുഞ്ചത്ത് എഴുത്തച്ചന് മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി.ആര്. പ്രസാദ് ആണ്. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിക്കും. ക്രൈസ്റ്റ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലായിരുന്ന റവ.ഡോ. ജോസ് തെക്കന്‍ സിഎംഐ എന്ന മഹാനായ അധ്യാപകന്റെ സ്മരണാര്‍ത്ഥം ക്രൈസ്റ്റ് കോളജ് സ്ഥാപിച്ച അവാര്‍ഡാണ് ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്. രാജ്യത്തുടനീളം അധ്യാപനത്തിലും ഗവേഷണത്തിലും അക്കാദമിക് നേതൃത്വത്തിലും സമൂഹസേവനത്തിലും മികവ് പുലര്‍ത്തുന്ന അധ്യാപകരെ ആദരിക്കുകയാണ് ഈ അവാര്‍ഡിന്റെ ലക്ഷ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
നിര്‍ഭയ നിശ പദ്ധതി; രാത്രിയും പോലീസ് കൂടെയുണ്ട്; നിര്‍ഭയമായി യാത്ര ചെയ്യാം