കളഞ്ഞു കിട്ടിയ പഴ്സും രേഖകളും തിരികെ നല്കി മാതൃകയായി
ഇരിങ്ങാലക്കുട: കോടാലി ആളൂക്കാരന്‍ വീട്ടില്‍ അജിത്ത്, ചാലക്കുടി പൈനാടത്ത് വീട്ടില്‍ ജെറിന് എന്നിവരാണു പഴ്സ് തിരികെ നല്കി മാതൃകയായത്. പുല്ലൂര്‍ കൊച്ചുകുളം വീട്ടില്‍ വിശ്വവേന്ദ്ര (27) യുടെ പഴ്സാണ് രണ്ടുദിവസം മുമ്പ് നഷ്ടപ്പെട്ടത്. അജിത്ത്, ജെറിന് എന്നിവര്‍ക്കു പുല്ലൂര്‍ പുളിച്ചോട് ജംഗ്ഷനില്‍ നിന്നും കളഞ്ഞു കിട്ടിയ പഴ്സ് ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. തുടര്‍ന്ന് പോലീസ് ഉടമസ്ഥനെ വിളിച്ചു വരുത്തി പോലീസിന്റെ സാന്നിധ്യത്തില്‍ പഴ്സും മറ്റു രേഖകളും അജിത്തും ജെറിനും കൈമാറി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു