മാർ പോളി കണ്ണൂക്കാടന്റെ സഹോദരി സിസ്റ്റർ മേഴ്സിലിറ്റ് നിര്യാതയായി
കരാഞ്ചിറ: ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ സഹോദരിയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ ഇരിങ്ങാലക്കുട അൽവേർണിയ പ്രോവിൻസിലെ കരാഞ്ചിറ പയസ് മഠാംഗവുമായ സിസ്റ്റർ മേഴ്സിലിറ്റ് (69) നിര്യാതയായി. സംസ്കാരം ഇന്നു (നവംബർ 24) രാവിലെ 9.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ മഠം സെമിത്തേരിയിൽ. അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് പാനികുളവും പങ്കെടു ക്കും. കുഴിക്കാട്ടുശേരി കണ്ണൂക്കാടൻ പരേതരായ ഔസേപ്പ്-കൊച്ചുമറിയം ദന്പതികളുടെ മകളാണ്. മറ്റു സഹോദരങ്ങൾ: ജോണി, ജെയിംസ്. പോട്ട റോസറി, ചാലക്കുടി പ്രൊവിൻഷ്യൽ ഹൗസ്, ഇരിങ്ങാലക്കുട അൽവേർണിയ, കരാഞ്ചിറ പയസ് എന്നിവിടങ്ങളിൽ ജൂണിയർ മിസ്ട്രസ്, അസി. സുപ്പീരിയർ, കൗണ്‍സിലർ, പോട്ട റോസറി പ്രസ് സെക്രട്ടറി, സോഷ്യൽ വർക്കർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി