കോവിഡ് ബാധിച്ച് മരിച്ചു
നടവരമ്പ്: വേളൂക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന പരേതനായ കാരയില്‍ ശങ്കുരുവിന്റെ ഭാര്യ കാര്‍ത്യായനി (73) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. ഒരു മാസമായി കുടല്‍സംബന്ധമായ അസുഖത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വെച്ച് രണ്ടു ഓപ്പറേഷന് നടന്നിരുന്നു. രണ്ടാമത്തെ ഓപ്പറേഷനു മുമ്പ് നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ശ്വാസതടസം മൂലം അത്യാഹിത വിഭാഗത്തിലായിരുന്നു. മക്കള്‍: ഉണ്ണികൃഷ്ണന്, സുരേഷ്, സുമേഷ്, രാധിക. മരുമക്കള്‍: ജയന്തി, രജനി, രേവതി, ദാസന്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി