ഇരിങ്ങാലക്കുട രൂപതയ്ക്ക് നാല് നിയുക്തവൈദീകര്
പൗരോഹിത്യ സ്വീകരണം 26 മുതല്‍ 30 വരെ
ഇരിങ്ങാലക്കുട: രൂപതയ്ക്കുവേണ്ടി നാലു ഡീക്കന്മാര് അഭിഷിക്തരാകുന്നു. ഈ മാസം 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഡീക്കന്മാരുടെ ഇടവക ദേവാലയത്തില്‍ വെച്ചാണ് തിരുപ്പട്ട തിരുകര്‍മങ്ങള്‍ നടക്കുക. ബിഷപ് മാര്‍ പോളി വകാംഗം ഡീക്കന്‍ സിബിന് വാഴപ്പിള്ളി രാവിലെ ഒമ്പതിനു പൗരോഹിത്യം സ്വീകരിക്കും. കരോട്ടുകര വാഴപ്പിള്ളി ജോര്‍ജ്-റോസിലി ദമ്പതിമാരുടെ മകനാണ്. 28 നു കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ഇടവകാംഗം ഡീക്കന്‍ ലിജോ മണിമലക്കുന്നേല്‍ രാവിലെ ഒമ്പതിനു പൗരോഹിത്യം സ്വീകരിക്കും. മണിമലക്കുന്നേല്‍ ജോസ്-ഡെയ്സി ദമ്പതികളുടെ മകനാണ്. 29 നു തുരുത്തിപ്പറമ്പ് വരപ്രസാദനാഥ ഇടവകാംഗം ഡീക്കന്‍ ജിബിന്‍ നായത്തോടന്‍ രാവിലെ ഒമ്പതിനു പൗരോഹിത്യം സ്വീകരിക്കും. തുരുത്തിപറമ്പ് നായത്തോടന്‍ പൗലോസ്-മേഴ്സി ദമ്പതിമാരുടെ മകനാണ്. 30 നു കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ഇടവകാംഗം ഹാലിറ്റ് തുലാപ്പറമ്പന് രാവിലെ ഒമ്പതിനു പൗരോഹിത്യം സ്വീകരിക്കും. കുറ്റിക്കാട് തുലാപ്പറമ്പന് പൗലോസ്-ഓമന ദമ്പതിമാരുടെ മകനാണ്.

അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ദി എഐ ടേണ്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്