തിരുന്നാവായിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
മലപ്പുറം> തിരുന്നാവായ കൊടക്കലിൽ യുവതിയേയും കുഞ്ഞിനേയും കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കൽ വി കെ പടി പാടത്തെ പീടിയേക്കൽ ഷഫീഖിന്റെ ഭാര്യ ആബിദ (32) ഒന്നര വയസ്സുള്ള മകൾ ഷഫ് ന ഫാത്തിമ എന്നിവരെയാണ് അയൽവാസിയുടെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഴാഴ്ച രാത്രി 12 മണിയോടെ ഇവരെ വീട്ടിൽ നിന്നും കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാർ പ്രദേശമാകെ തിരച്ചിൽ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.