സംസ്കൃതത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി ഇരിങ്ങാലക്കുട നാഷണല്‍ സ്കൂള്‍
2020 മാര്‍ച്ചില്‍ നടത്തിയ എസ്എസ്എല്‍സി പരീക്ഷയില്‍ കേരള സംസ്ഥാനത്ത് സംസ്കൃതത്തില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശ്രദ്ധേയമായി. 127 കുട്ടികള്‍ക്കാണു സംസ്കൃതത്തില്‍ എ പ്ലസ് നേടിയത്. ഇത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തിനു അര്‍ഹത നേടി. സംസ്കൃതത്തില്‍ എ പ്ലസ് വിദ്യാര്‍ഥികളെയും പരിശീലനം നല്കിയ സംസ്കൃതാധ്യാപകരെയും പിടിഎയും മാനേജ്മെന്റും ചേര്‍ന്നു അനുമോദിച്ചു. കൂടാതെ 354 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി 100 ശതമാനം വിജയവും 68 കുട്ടികള്‍ക്കു മുഴുവന്‍ വിഷയത്തിനും എ പ്ലസും നേടുകയും ചെയ്തു. മാനേജര്‍ രുക്മണി രാമചന്ദ്രന്, മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്. മേനോന്, പിടിഎ പ്രസിഡന്റ് കെ.എസ്. തമ്പി, ഹെഡ്മിസ്ട്രസ് കാഞ്ചന, മുന്‍ ഹെഡ്മിസ്ട്രസ് വി. ഷീജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.