അങ്കണവാടിയിലേക്ക് വരാന്‍ പൊതുവഴി തേടുകയാണ് കുട്ടികളും ജീവനക്കാരും
പടിയൂര്‍: അങ്കണവാടിയിലേക്ക് വരാന്‍ പൊതുവഴി തേടുകയാണ് കുട്ടികളും ജീവനക്കാരും. പടിയൂര്‍ പഞ്ചായത്ത് വാര്‍ഡ് ഒന്നില്‍ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അക്ഷര അങ്കണവാടിയാണ് വഴിയടഞ്ഞതോടെ പ്രതിസന്ധിയിലായത്. പൊതുവഴിയില്ലാത്തതിനാല് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടിയാണ് അങ്കണവാടിയിലേക്കു പോയിരുന്നത്. സ്ഥലത്ത് ഉടമ വീടും ചുറ്റുമതിലും നിര്‍മിച്ചതോടെയാണ് പുതിയ വഴി ആവശ്യമായി വന്നത്. വഴി ആവശ്യപ്പെട്ട് അങ്കണവാടി ഹെല്‍പ്പറും രണ്ടു വീട്ടുകാരും ക്രൈസ്റ്റ് കോളജില്‍ നടന്ന അദാലത്തില്‍ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെത്തുടര്‍ന്ന് അടിയന്തരമായി അങ്കണവാടിയിലേക്ക് പൊതുവഴി ഉണ്ടാക്കി നല്‍കണമെന്നാവശ്യപ്പെട്ട് വി.ജി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒന്ന്, രണ്ട് വാര്‍ഡ് നിവാസികള്‍ ഒപ്പിട്ട നിവേദനം മന്ത്രി ആര്. ബിന്ദുവിന് സമര്‍പ്പിച്ചു. അങ്കണവാടി നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അടിയന്തരമായി പഞ്ചായത്ത് ഇടപ്പെട്ട് കുട്ടികള്‍ക്കായി വഴിയൊരുക്കണമെന്നും കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു. അങ്കണവാടിയിലേക്കു വഴി ലഭ്യമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് പറഞ്ഞു. ഇതിന്റെ ഭാഗമായി സ്ഥലം ഉടമയുമായി സംസാരിച്ചിട്ടുണ്ട്. കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു