ലയണ്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ അഡ്വ. വി.കെ. മധുസൂദനന് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി.കെ. മധുസൂദനന് പറഞ്ഞു. 2021-22 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധങ്ങളായ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിനു കഴിഞ്ഞിട്ടുള്ളതായും മധുസൂദനന് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമസ്, തോമാച്ചന് വെള്ളാനിക്കാരന്‍, ക്ലസ്റ്റര്‍ സെക്രട്ടറി പോള്‍ തോമസ് മാവേലി, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, ഡോ. ജോ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ. ഡെയിന്‍ ആന്റണി (പ്രസിഡന്റ്), ബിജു ജോസ് കൂനന്‍ (സെക്രട്ടറി), ഡോ. ജോണ്‍ പോള്‍ (ട്രഷറര്‍) എന്നിവരും ലയണസ് ക്ലബ് വനിതാ ഭാരവാഹികളായി അന്ന ഡെയിന്‍ (പ്രസിഡന്റ്), ഡോ. ശ്രുതി ബിജു (സെക്രട്ടറി), സ്മിത ജോണ്‍ (ട്രഷറര്‍) എന്നിവരും ലിയോ ക്ലബ് ഭാരവാഹികളായി അന്ന വിജോ (പ്രസിഡന്റ്), വര്‍ഗീസ് ആന്റണി (സെക്രട്ടറി), നോറ പോള്‍ മാവേലി (ട്രഷറര്‍) എന്നിവരും സ്ഥാനമേറ്റു.