സഭയോടൊത്ത് ഒന്നിച്ച് മുന്നേറണം-മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സഭയോടൊത്ത് ഒന്നിച്ച് മുന്നേറണമെന്നും ഒറ്റക്കെട്ടായി ഐക്യത്തോടെ ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത പതിനഞ്ചാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഏവര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. രൂപത വികാരി ജനറാള്‍മാരായ മോണ്‍ ജോസ് മഞ്ഞളി, മോണ്‍ ജോയ് പാല്യേക്കര, മോണ്‍ ജോസ് മാളിയേക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. ജെയ്സണ്‍ കരിപ്പായി, ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത്, ഹോളി ഫാമിലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്ത്യന്‍ മാര്യേജ് ആക്ട് 2020 ക്രൈസ്തവ സമൂഹത്തിന്റെ മതപരമായ കാര്യങ്ങളിലുള്ള ഇടപെടലാണന്നും ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഫാ. തോമസ് പുതുശേരിയും മധ്യപ്രദേശിലെ വിഭിഷ ജില്ലയിലെ എംഎംബി ബ്രദേഴ്സിനെ ആക്രമിച്ച സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രൂപത പിആര്‍ഒ ഫാ. ജോളി വടക്കനും അവതരിപ്പിച്ചു. രണ്ട് പ്രമേയങ്ങളും ഐക്യകണ്ഠേന പാസാക്കി. രൂപത ചാന്‍സലര്‍ ഫാ. നെവിന് ആട്ടോക്കാരന്, വൈസ് ചാന്‍സലര്‍ ഫാ. ടിന്റോ ഞാറേക്കാടന്‍, ഫൈനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, ബിഷപ് സെക്രട്ടറി ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്നും മറ്റ് സൈനീകരുടേയം ആകസ്മിക വിയോഗത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം അനുശോചിച്ചു.