വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ കാവടി-പൂര മഹോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട: എസ്.എന്‍.ബി.എസ്. സമാജം വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ കാവടിപൂര മഹോല്‍സവത്തിന് കൊടിയേറി. ദീപാരാധനയ്ക്കുശേഷം പറവൂര്‍ രാകേഷ് തന്ത്രി കൊടിയേറ്റി. സ്വാമി സച്ചിദാനന്ദ സന്നിഹിതനായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ അഭിഷേകം, മലര്‍നിവേദ്യം, പഞ്ചഗവ്യ നവകലാശാഭിഷേകം, വൈകീട്ട് ഭഗവതിസേവ, ദീപാരാധന, ശ്രീഭൂതബലി എന്നിവ നടക്കും. സമാജം പ്രസിഡന്റ് എം.കെ. വിശ്വംഭരന് മുക്കുളം, സെക്രട്ടറി രാമാനന്ദന്‍ ചെറാക്കുളം, ട്രഷറര്‍ ഗോപി മണമാടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി. 22 നാണ് കാവടി അഭിഷേക മഹോത്സവ ദിനം. 23ന് മഹോത്സവവും ആഘോഷിക്കും.