കാറളം നന്തിയില് അംബേദ്കര് ഗ്രാമപദ്ധതിയുടെ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നു
നന്തി ഐഎച്ച്ഡിപി കോളനിയിലെ നിര്മാണ പ്രവര്ത്തനങ്ങള് 67 ലക്ഷം രൂപ ചെലവില്
ഇരിങ്ങാലക്കുട: കാറളം നന്തിയില് അംബേദ്കര് ഗ്രാമപദ്ധതിയുടെ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്ന്നു. നന്തി നന്ദിനി അങ്കണവാടിയില് ഉന്നത വിദ്യഭ്യാസമന്ത്രിയും സ്ഥലം എംഎല്എയുമായ ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് 2020 ല് ബഡ്ജറ്റ് ഭരണാനുമതി ലഭിച്ച എസ്ഇ ഫണ്ടായ 67 ലക്ഷം രൂപ ഉപയോഗിച്ചു നന്തി ഐഎച്ച്ഡിപി കോളനിയില് നടത്തുന്ന നിര്മാണ പ്രവര്ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം, അങ്കണവാടിയുടെ നിര്മാണം, കലുങ്ക് നിര്മാണം, സംരക്ഷണ ഭിത്തി കെട്ടല് എന്നിവ പുരോഗമിക്കുന്നതായി യോഗത്തില് അറിയിച്ചു. തുരുത്തു പ്രദേശത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനായി പുതിയ റോഡ് നിര്മിക്കുന്നതിനായി പ്രൊജക്റ്റും എസ്റ്റിമേറ്റും സമര്പ്പിക്കുന്നതിനായി മന്ത്രി ഉദ്യോഗസ്ഥര്ക്കു നിര്ദേശം നല്കി. എസ്സി ഡെവലപ്പ്മെന്റ് ഓഫീസര് സുകന്യ, പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജന്, നിര്മിതി ജില്ലാ കോ-ഓര്ഡിനേറ്റര് മധുസൂദന്, സീനീഷ്, വാര്ഡ് മെമ്പര് സുനില് മാലന്ത്ര, കോ-ഓര്ഡിനേറ്റര്മാരായ അഖില്, പത്മാവതി മാധവന് എന്നിവര് പ്രസംഗിച്ചു.