താഴേക്കാട് പള്ളി ശാസനത്തെ കുറിച്ച് പഠനശിബിരം
താഴേക്കാട്: എട്ടാം നൂറ്റാണ്ടിലെ എന്നു കണക്കാക്കപ്പെടുന്ന വട്ടെഴുത്തു ലിപിയിലുള്ള താഴേക്കാട് പള്ളി ശാസനം എന്ന ശിലാലിഖിതത്തെക്കുറിച്ചുള്ള രണ്ടാമത് പഠന സെമിനാര്‍ സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ പ്രഫ. ലിറ്റി ചാക്കോ ഉദ്ഘാടനം ചെയ്തു. ചേരരാജാക്കന്മാരുടെ കാലത്ത് നസ്രാണികള്‍ക്ക് താഴേക്കാട് ദേശത്ത് കച്ചവടം ചെയ്യാന്‍ കരം ഒഴിവാക്കി കൊടുക്കുന്ന രാജ് കല്പനയാണ് കരിങ്കല്ലില്‍ കൊത്തിയിരിക്കുന്നത് .മുസരിസ് തുറമുഖ ത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം അന്ന് മണിഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത് എന്നും പുരാതന സത്യങ്ങള്‍ കണ്ടെടുക്കാന്‍ പഠനങ്ങള്‍ അനിവാര്യമാണെന്നും പ്രഥമ ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് അറിയിച്ചു. അഞ്ചാം നൂറ്റാണ്ടില്‍ ഏക വിരല്‍ ചൂണ്ടുന്ന ഈ അപൂര്‍വ ശില സംരക്ഷിക്ക പ്പെടണ മെന്നും ചരിത്രസത്യങ്ങള്‍ തെളിയിച്ചെടുക്കാന്‍ ഒരു പഠന കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആര്‍ച്ച്പ്രീസ്റ്റ്. റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. മംഗലപ്പുഴ സെമിനാരി ചരിത്ര അധ്യാപകന് ഡോ. സിന്റോ. ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ മാത്യൂസ് കരേടന്, ഫാ. ജോമോന് അറയ്ക്കപ്പറമ്പില്‍, ട്രസ്റ്റി. ജോണ്സണ് നെരേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിശാസനം പഠനശി ബിരം കമ്മിറ്റി അംഗങ്ങ ളായ ജോബി കോപ്പിള്ളി, ജോജു എളംങ്കുന്നപ്പുഴ, റൈമോന് വര്‍ഗീസ് , ഫാ.സിബിന് വാഴപ്പിള്ളി കൈക്കാരന്മാരായ ജോയ് കളവത്ത്, സെബാസ്റ്റ്യന്‍ പ്ലാശ്ശേരീ, ലെജു കൂനമ്മാവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.