വേളൂക്കരയില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ നാടിനു സമര്‍പ്പിച്ചു
വേളൂക്കര: ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പദ്ധതികളുടെ ഭാഗമായി പഞ്ചായത്തിലെ അഞ്ചോളം വരുന്ന അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളായി നിര്‍മാണം പൂര്‍ത്തീകരിച്ചു നാടിനു സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, നാല്, ആറ്, 12, 13 എന്നീ വാര്‍ഡുകളിലാണ് അങ്കണവാടികള്‍ സമര്‍പ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അങ്കണവാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിബിന്‍ തുടിയത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെന്‍സി ബിജു മുഖ്യാതിഥിയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണന്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ജെ. സതീഷ്, മെമ്പര്‍മാരായ ഷീബ നാരായണന്, രഞ്ജിത ഉണ്ണികൃഷ്ണന്, സ്വപ്ന സെബാസ്റ്റ്യന്‍, വിന്‍സെന്റ് കാനകൂടം, ശ്യാം രാജ്, പുഷ്പം ജോയ്, സുപ്രഭ സുഖി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.