വനിതകള്‍ക്ക് ആര്‍മി നല്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥിനികള്‍ തയാറായിരിക്കണം: ലഫ്റ്റനന്റ് കേണല്‍ ബി. ബിജോയ്

ഇരിങ്ങാലക്കുട: വനിതകള്‍ക്ക് ആര്‍മി നല്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വനിതാ സമൂഹത്തിനു ഉത്തരവാദിത്തമുണ്ടെന്ന് ഏഴാം കേരള ഗേള്‍സ് എന്‍സിസി ബറ്റാലിയന് കമാന്റിംഗ് ഓഫീസര്‍ ലഫ്റ്റ്നന്റ് കേണല്‍ ബി. ബിജോയ് പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ എന്‍സിസിയുടെ അവസാന ബാച്ചിന്റെ യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആഷയ്ക്കു യാത്രാമംഗളങ്ങള്‍ നേര്‍ന്നു. പുതുക്കിപ്പണിത എന്‍സിസി ഓഫീസിന്റെ ഉദ്ഘാടനവും ലഫ്റ്റ്നന്റ് കേണല്‍ ബി. ബിജോയ് നിര്‍വഹിച്ചു. എര്‍ത്ത് ഡേ പ്രമാണിച്ച് കാമ്പസില്‍ നടാനുള്ള വൃക്ഷത്തൈകള്‍ അദ്ദേഹം പ്രിന്‍സിപ്പലിനു കൈമാറി. കഴിഞ്ഞ വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ക്യുഎംഎസ് മെറിന് സെബാസ്റ്റ്യന്‍ ഉപഹാരം നല്കി.