ഗുണമേന്മയുള്ള ജലം എല്ലാവര്ക്കും ഉറപ്പാക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സജീകരിച്ചിട്ടുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാലയത്തില്‍ തയാറാക്കിയിട്ടുള്ള ലാബ് ഇനി മുതല്‍ പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കും ജലപരിശോധനയ്ക്കായി ഉപകരിക്കും. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്ററുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണു ലാബ് സജ്ജമാക്കിയത്. എസ്.എന്‍. ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി, ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. ജയകുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, വാര്‍ഡ് കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍, പിടിഎ പ്രസിഡന്റ് വി.എം. സിദ്ധാര്ഥന്, എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അനിത പി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിന്റെ കറസ്പോണ്ടന്റ് മാനേജര്‍ പി.കെ. ഭരതന് മാസ്റ്റര്‍, എസ്എന്‍ടിടിഐ പ്രിന്‍സിപ്പല്‍ പി.വി. കവിത, എസ്എന്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എം. അജിത, എസ്എന്‍എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എസ്. ബിജുന, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായി.