കെ-റെയില്‍ നിഗൂഢതകളുടെ പദ്ധതി: അഡ്വ. തോമസ് ഉണ്ണിയാടന്
കല്ലേറ്റുംകര: കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കുന്ന, അഴിമതി ലക്ഷ്യം വച്ചുകൊണ്ടുള്ള കെ-റെയില്‍ പദ്ധതിയിലുടനീളം നിഗൂഢതയാണെന്നു കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. കെ-റെയില്‍ വേണ്ട കേരളം മതി മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിപിആര്‍ ഉള്‍പ്പെടെ പലതിലും അവ്യക്തത നിലനില്ക്കുന്നു. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളം തകര്‍ന്നാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നത് ദുര്‍വാശിയാണെന്നും ഉണ്ണിയാടന് പറഞ്ഞു. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ഭാരവാഹികളായ പി.ടി. ജോര്‍ജ്, ഫെനി എബിന് വെള്ളാനിക്കാരന്‍, സിജോയ് തോമസ്, സേതുമാധവന്, ഷൈനി ജോജോ, ഡെന്നീസ് കണ്ണംകുന്നി, മാഗി വിന്‍സെന്റ്, ജോബി മംഗലന്‍, തുഷാര ബിന്ദു, അജിത സദാനന്ദന്, പി.എല്‍. ജോര്‍ജ്, ഫിലിപ്പ്, എന്‍.ഡി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.