ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് വേളൂക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി
ഇരിങ്ങാലക്കുട: ജനങ്ങളില്‍ കാര്‍ഷിക സംസ്കാരം ഉണര്‍ത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് വേളൂക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിബിന്‍ തുടിയത്ത്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാര്‍ ഇടപ്പുഴ, ടെസി ജോയ്, പഞ്ചായത്തംഗങ്ങളായ ഷീബ നാരായണന്, വിന്‍സെന്റ് കാനംകുടം, ലീന ഉണ്ണികൃഷ്ണന്, സി.ആര്. ശ്യാംരാജ്, പുഷ്പം ജോയ്, സ്വപ്ന സെബാസ്റ്റ്യന്‍, യുസഫ് കൊടകര പറമ്പില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിഷ സുലേഷ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ഹരിത എന്നിവര്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഐ. മുഹമ്മദ് ഹാരീസ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ വി. ധന്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി.വി. വിജു, കൃഷി അസിസ്റ്റന്റ് എന്‍.കെ. രേഖ, അല്‍ഫോണ്‍സ ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.