സ്റ്റുഡന്റ് ചലഞ്ച് കിറ്റുമായി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് മൂന്നാം വര്‍ഷവും സ്റ്റുഡന്റ് ചലഞ്ച് കിറ്റ് പദ്ധതി നടപ്പിലാക്കി. ബാങ്ക് അതിര്‍ത്തിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് സ്റ്റുഡന്റ് ചലഞ്ച് കിറ്റ്. പുല്ലൂര്‍ സഹകരണ ഹാളില്‍ നടന്ന ചടങ്ങില്‍ കിറ്റ് വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനുമായ ജോസ് ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.വി രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, മണി സജയന്, ഭരണസമിതി അംഗങ്ങളായ തോമസ് കാട്ടൂക്കാരന്‍, ടി.കെ ശശി, ഐ.എന്‍ രവി, വാസന്തി അനില്‍കുമാര്‍, അനീഷ് നമ്പ്യാരുവീട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭരണസമിതി അംഗം സുജാത മുരളി സ്വാഗതവും സെക്രട്ടറി ഇന്‍ചാര്‍ജ് പി.എസ് രമ്യ നന്ദിയും പറഞ്ഞു. ബാങ്ക് അതിര്‍ത്തിയിലെ ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.