ബേബി തീതായിയെ കര്‍ഷക ദിനത്തില്‍ മന്ത്രി ഡോ.ആര്. ബിന്ദു ആദരിച്ചു

ഇരിങ്ങാലക്കുട: കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭാ കൗണ്‍സിലും പൊറത്തിശേരി കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച കര്‍ഷകദിനാചരണ ചടങ്ങില്‍ ബേബി തീതായിയെ ആദരിച്ചു. കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെയും വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചിരുന്നു. ഇരിങ്ങാലക്കുട ചാള്‍സ് ബേക്കറി ഉടമയാണ് തീതായി ബേബി. ഇരിങ്ങാലക്കുട സെന്റ് വിന്‍സെന്റ് ഡയബറ്റിസ് സെന്ററിനു സമീപം വീടിനോട് ചേര്‍ന്നാണ് ബേബി വാഴകൃഷി നടത്തുന്നത്. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, പൊറത്തിശേരി കൃഷി ഓഫീസര്‍ യു.എ. ആന്‍സി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ്കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.