സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുട: സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ ആദരിച്ചു. ദീപിക ബാലസഖ്യം ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ചിറ മുഖ്യപ്രഭാഷണം നടത്തി. മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വിമല അധ്യക്ഷത വഹിച്ച യോഗത്തില്‍ എഡ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മെബിള്‍ നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ ഹൈസ്കൂള്‍ അങ്കണത്തില്‍ എവണ്‍, എപ്ലസ്, യുഎസ്എസ്, എല്‍എസ്എസ് നേടിയ അറുനൂറോളം കുട്ടികള്‍ പങ്കെടുത്തു.