സിസ്കോം നിത്യോപയോഗ വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനത്തിന് തുടക്കമിട്ട് സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗവും എന്‍എസ്എസ് യൂണിറ്റും
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗവും, എന്‍എസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സിസ്കോം (കെമിസ്ട്രി ഇന്‍ സര്‍വീസ് ഓഫ് കോമണ്‍ മാന്‍) നിത്യോപയോഗ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണോദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ നിര്‍വഹിച്ചു. കോളജിലെ എം എസ്സി വിഭാഗം രസതന്ത്ര ലാബില്‍ വച്ച് നടന്ന പരിപാടിയില്‍ രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്റണി സി. സ്വാഗതം അര്‍പ്പിച്ച് സംസാരിച്ചു. മുന്‍ രസതന്ത്ര വിഭാഗം മേധാവിയും ബിഎസ്സി കെമിസ്ട്രി (എസ്എഫ്.) കോര്‍ഡിനേറ്ററുമായ ഡോ. ജെസ്സി ഇമ്മാനുവേല്‍, വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി നെടുമ്പാക്കാരന്‍ എന്നിവര്‍ ആശംസകളേകി. സിസ്കോമിന്റെ നിത്യോപയോഗ ഉല്‍പ്പന്നങ്ങളായ സോപ്പ്, സോപ്പ്പൊടി, ഡിഷ് വാഷ്, ഹാന്‍ഡ് വാഷ് എന്നീ വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനത്തിന് അസിസ്റ്റന്‍് പ്രഫ. ഹീന പീതാംബരന് നേതൃത്വം നല്കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സിനി വര്‍ഗീസ് നന്ദിയര്‍പ്പിച്ചു.