കേരളസഭാതാരം അവാര്‍ഡ് ഡോ. സിബി മാത്യൂസിന്
ലിന്‍സി പീറ്റര്‍, ജെയ്സന് കരപ്പറമ്പില്‍ എന്നിവര്‍ക്ക് സേവനപുരസ്ക്കാരം.

ഇരിങ്ങാലക്കുട: കേരളത്തിന്റെ പൊതുരംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മൂന്നുപേര്‍ക്ക് ഈ വര്‍ഷത്തെ ഇരിങ്ങാലക്കുട രൂപത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന പോലീസ് സേനയില്‍ ദീര്‍ഘകാലം ഉന്നതപദവികള്‍ വഹിച്ചു വിരമിച്ച ഡിജിപി ഡോ. സിബി മാത്യൂസിനാണ് കേരളസഭാതാരം അവാര്‍ഡ്. മൂന്നര പതിറ്റാണ്ടായി ആതുരശുശ്രൂഷാ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ലിന്‍സി പീറ്ററിനും ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചു വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജെയ്സന് കരപ്പറമ്പിലിനും സേവനപുരസ്ക്കാരം ബഹുമതികളും നല്‍കുമെന്ന് ബിഷപ്പ്് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു. രൂപത പ്രസിദ്ധീകരണമായ കേരളസഭയുടെ ഡിസംബര്‍ 17ന് നടക്കുന്ന കുടുംബ സംഗമത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.