യുറോപ്പിയ 2022 ന്റെ ഭാഗമായി 15 അടി ഉയരമുള്ള ലോകകപ്പ് മാതൃക സ്ഥാപിച്ചു

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന യുറോപ്പിയ 2022 ന്റെ ഭാഗമായി 15 അടി ഉയരമുള്ള ലോകകപ്പ് മാതൃക സ്ഥാപിച്ചു. 20 ദിവസത്തെ ശ്രമഫലമായാണ് ഇരിങ്ങാലക്കുട സ്വദേശിയായ ജസ്റ്റിന് പോള്‍സണ്‍ യുറോപ്പിയ 2022 ന്റെ ഭാഗമായി ഇത് സമര്‍പ്പിച്ചത്. കേരളത്തില്‍ നിലവിലുള്ള ലോകകപ്പ് മാതൃകയില്‍ ഏറ്റവും വലുതും 15 അടി ഉയരം ഉള്ളതുമാണ് യുറോപ്പിയ 2022 ന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്. സമര്‍പ്പണ ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ബിജോയ് പോള്‍, പ്രോജക്റ്റ് കമ്മിറ്റി ചെയര്മാന് ജോണ്‍ നിധിന് തോമസ്, മനോജ് ഐബന്, ജോണ്‍ തോമസ് കൂനന്‍ എന്നിവര്‍ സംസാരിച്ചു.