കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ആറാംവാര്‍ഡ് അംഗം വി.എം. കമറുദ്ദീനെ തിരഞ്ഞെടുത്തു

കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ആറാംവാര്‍ഡ് അംഗം വി.എം. കമറുദ്ദീനെ തിരഞ്ഞെടുത്തു. ഇടതുപക്ഷമുന്നണിയിലെ ധാരണപ്രകാരം സിപിഐയുടെ സി.സി. സന്ദീപ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച മോളി പിയൂസിനേക്കാള് അഞ്ച് വോട്ടിനാണ് കമറുദ്ദീന് വിജയിച്ചത്. മോളി പിയൂസ് നാലും കമറുദ്ദീന് ഒമ്പതും വോട്ട് നേടി. ബിജെപി വോട്ട് അസാധുവായി. ഇരിങ്ങാലക്കുട എഡിഎ മിനി റിട്ടേണിങ് ഓഫീസറായി. പ്രസിഡന്റിന്റെ അഭാവത്തില്‍ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലത സത്യവാചകം ചൊല്ലിക്കൊടുത്തു.