അനധികൃതമായി സ്ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ വെടിക്കെട്ടിനെതിരൈ പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട: അനധികൃതമായി സ്ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ വെടിക്കെട്ടിനെതിരൈ ആളൂര്‍ പോലീസ് കേസെടുത്തു. മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ ട്രസ്റ്റ് അധികൃതരാണ് തിങ്കളാഴ്ച് രാത്രി അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയത്. ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍ കൂര് അനുമതി ഇല്ലാത്തതിനാലും അപകടകരമായ സ്ഫോടക വസ്തുകള്‍ അനധികൃതമായി ഉപയോഗിച്ചതിനാലും വേണ്ടത്ര സുരക്ഷ പാലിക്കാത്തതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ട്രസ്റ്റ് പ്രതിനിധി ബേസിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാടശേഖരത്തില്‍ അനധികൃതമായി സ്ഫോടക വസ്തുകള്‍ ഉപയോഗിച്ചതിനെതിരെ നാട്ടുക്കാരില്‍ പ്രതിഷേധമുണ്ട്. നെല്‍കൃഷിക്കും കൃഷിയിടങ്ങളിലെ ആവാസ വ്യവസ്ഥക്കും ഇത് ഏറെ ദോഷം ചെയ്തുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.