ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മരുന്നിന്റെ ലഭ്യത കുറവ് പരിഹരിക്കും.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദപുരം സാമൂഹിക കേന്ദ്രത്തില്‍ മരുന്നിന്റെ ലഭ്യത കുറവ് പരിഹരിക്കുന്നതിന് തീരുമാനമെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. എച്ച്എംസി ഫണ്ടില്‍ നിന്നും ഒരുലക്ഷം രൂപ വകയിരുത്തി എത്രയും പെട്ടെന്ന് മരുന്ന് വാങ്ങുന്നതിനും തീരുമാനമെടുത്തു.