അടിപിടി കേസില്‍ മൂന്ന് പേരെ എസ്ഐ മണികണ്ഠനും സംഘവും അറസ്റ്റു ചെയ്തു
കാട്ടൂര്‍: അടിപിടി കേസില്‍ മൂന്ന് പേരെ കാട്ടൂര്‍ എസ്ഐ മണികണ്ഠനും സംഘവും അറസ്റ്റു ചെയ്തു. കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശി ഡ്യൂപ്പ് എന്നു വിളിക്കുന്ന കൂന്നമാവ് വീട്ടില്‍ വിഷ്ണു (27), കാട്ടൂര്‍ പൊഞ്ഞനം സ്വദേശി അഞ്ചാംകൂട്ടത്തില്‍ സ്നേഹിതന് (22), ഇല്ലിക്കാട് സ്വദേശി അട്ടില്കുഴി വീട്ടില്‍ ബിനില്‍ കുമാര്‍ (22) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കാട്ടൂര്‍ തേക്കുമൂലയില്‍ വച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പിടിയിലായവര്‍ക്ക് കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമമടക്കം നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ സംഘത്തില്‍ സീനീയര്‍ സിപിഒ വിജയന്, സിപിഒ മാരായ ശ്യാം, സജികുട്ടന്‍, ജിഷ്ണു എന്നിവരും ഉണ്ടായിരുന്നു.

യുവാവിന്റെ നാലു പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ പ്രതിയായ വയോധിക അറസ്റ്റില്‍
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ജയിലില്‍ വെച്ച് പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് തട്ടിപ്പ്; പ്രതി അറസ്റ്റില്‍