കോണത്തുകുന്ന് പെട്രോള്‍ പമ്പിനു സമീപം കക്കൂസ് മാലിന്യം തള്ളി
കോണത്തുകുന്ന്: കോണത്തുകുന്ന് പെട്രോള്‍ പമ്പിനു സമീപം സംസ്ഥാനപാതയുടെ അരികില്‍ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പുല്ലുകള്‍ വളര്‍ന്നു നില്ക്കുന്ന ഭാഗത്തു കക്കൂസ് മാലിന്യം തള്ളിയത്. മുമ്പും ഈ ഭാഗത്ത് മാലിന്യം തള്ളിയിട്ടുള്ളതായും അധികൃതരോട് പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ ഭാഗത്ത് റോഡിലൂടെ പോകുമ്പോള്‍ ദുര്‍ഗന്ധമാണ്. കഴിഞ്ഞ ആഴ്ച ഇവിടെ കോഴി മാലിന്യവും തള്ളിയിരുന്നു. മാലിന്യം തള്ളല്‍ രൂക്ഷമായതോടെ നാട്ടുകാരും കച്ചവടക്കാരും പോലീസില്‍ പരാതിപ്പെട്ടു. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. നാട്ടുകാരുടെ നേതൃത്വത്തിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി തക്കതായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെയും പ്രദേശത്തെ കച്ചവടക്കാരുടെയും ആവശ്യം.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു