ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ പ്രതികരണം അനിവാര്യമായ കാര്യമാണ്
ഇരിങ്ങാലക്കുട: ശാരീരിക സുരക്ഷയും സൈബര്‍ സുരക്ഷയും സാമ്പത്തിക സുരക്ഷയും ആരോഗ്യ സുരക്ഷയും നേടിയെടുക്കാനുള്ള പരിശ്രമം സ്ത്രീകള്‍ക്ക് വേണമെന്ന് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ അഭിപ്രായപ്പെട്ടു. ഞാറ്റുവേല മഹോത്സവത്തില്‍ വനിതാസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ പ്രതികരണം അനിവാര്യമായ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ വെച്ച് വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഗുരു നിര്‍മ്മല പണിക്കര്‍, കപില വേണു, അനുപമ മേനോന്, ദേവിക ഉണ്ണികൃഷ്ണന്, ഡോ. സ്വേത ശരത്ത്, പി.വി. അനഘ, അര്‍ച്ചന വിനോദ്, സാന്ദ്ര പിഷാരടി എന്നിവരെ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ അഡ്വ.കെ.ആര്. വിജയ, മായ അജയന് എന്നിവര്‍ പ്രസംഗിച്ചു

ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു