കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമന അംഗീകാരം വെച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ഇരിങ്ങാലക്കുട എ ഇ ഒ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം വി.എം. കരീം ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് കെ.കെ. താജുദ്ദീന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്. സജീവന്, ജില്ലാ കമ്മറ്റി അംഗങ്ങളായ മിനി വേലായുധന്, ദീപ ആന്റണി, കെ.ആര്. സത്യപാലന് എന്നിവര്‍ പങ്കെടുത്തു. കെ.വി. വിദ്യ സ്വാഗതവും, സി.യു. പ്രവീണ്‍ നന്ദിയും പറഞ്ഞു.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു