മണിപ്പൂർ കലാപം; കരുവന്നൂർ ഇടവക പ്രതിഷേധ റാലി നടത്തി

കരുവന്നൂർ: മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കരുവന്നൂർ ഇടവക സമൂഹം പ്രതിഷേധ റാലി നടത്തി. റാലി പള്ളിയിൽ നിന്ന് ആരംഭിച്ച് കരുവന്നൂർ പുഴ മുതൽ വർണ്ണ തിയറ്റർ വരെ നടത്തി പിന്നീട് പള്ളിയിൽ തിരിച്ചെത്തി. ഇടവക വികാരി ഫാ. ജോസഫ് തെക്കേത്തല സംസാരിച്ചു. മണിപ്പൂരിൽ നടന്നുവരുന്ന സ്ഥിതി ശാന്തമാക്കുവാൻ കേന്ദ്രസർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി. ട്രസ്റ്റിമാരായ ജോസഫ് കാങ്കപ്പാടൻ, ജോണി പോട്ടോക്കാരൻ, ജോർജ് കാഞ്ഞിരിക്കാടൻ, കേന്ദ്ര സമിതി പ്രസിഡന്റ് ആന്റോ പോട്ടോക്കാരൻ, മുൻസിപ്പൽ കൗൺസിലർ അൽഫോൺസ തോമസ് എന്നിവർ നേതൃത്വം നൽകി.