ലെജന്റ്സ് ഓഫ് ചന്തക്കുന്നിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ചന്തക്കുന്നിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെയും, ഐഎംഎ തൃശൂരിന്റെയും സഹകരണത്തോടുകൂടി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്ത. ലെജന്റ്സ് ഓഫ് ചന്തക്കുന്ന് പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സതീശന് നീലങ്കാട്ടില്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ കെ.എച്ച്. മയൂഫ്, നിതീഷ് കാട്ടില്‍, നിഷി കുമാര്‍, ഷാജന് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.