പോക്സോ കേസില്‍ വാറണ്ട് പ്രതി അറസ്റ്റില്‍
ആളൂര്‍ : പോക്സോ കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നിരുന്നയാള്‍ അറസ്റ്റിലായി. ചാലക്കുടി വി.ആര്.പുരം സ്വദേശി മോനപ്പിള്ളി അരുണി(33)നെയാണ് റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന് എന്നിവര്‍ അറസ്റ്റു ചെയ്തത്. 2021 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കിയ സംഭവത്തില്യം ഇയാള്‍ പ്രതിയാണ്. ഇയാള്‍പ്പെടെ നിരവധി പേര് പ്രതികളായ സംഭവത്തില്‍ പതിനാലോളം കേസ്സുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ക്കെതിരെ ചാലക്കുടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ചാലക്കുടി സ്റ്റേഷനില്‍ അടിപിടി കേസ്സിലും പ്രതിയായിരുന്നു. സീനിയര്‍ സി പി.ഒ മാരായ പി.കെ.മനോജ്, ഇ.എസ്.ജീവന് , പി.എ.ഡാനി, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.എസ്.ബിലഹരി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.