കേന്ദ്ര തുറമുഖ മന്ത്രിയുമായി സംവദിച്ച് സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ

ഇരിങ്ങാലക്കുട: കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സർബാനന്ദ സോനോവാളുമായി സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയിലെ വിദ്യാർഥികൾ സംവാദം നടത്തി. ഇന്ത്യയുടെ സമുദ്ര മേഖലകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി വിശദീകരിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, അധ്യാപകരായ സിസ്റ്റർ ക്ലയർ, ആൻഡ്രിയ വർഗീസ്, വിദ്യാർഥിനികളായ അശ്വതി, ഇന്ദു രവീന്ദ്രൻ, തമന്ന ഷെറിൻ, ആൻ മരിയ, നിത അബ്ദുൽ ജബ്ബാർ, എം. സവിത എന്നിവർ നേതൃത്വം നൽകി.