നഗരസഭ മൈതാനിയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ദേശീയപതാക ഉയർത്തി

ഇരിങ്ങാലക്കുട: നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനിയിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ദേശീയപതാക ഉയർത്തി. നേരത്തെ റിപ്പബ്ലിക് പാർക്കിൽ മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും പ്രതിമകളിൽ പുഷ്പാർച്ചനയും നടത്തി. നഗരസഭ വൈസ് – ചെയർമാൻ ടി.വി. ചാർലി, മുൻ നഗരസഭ ചെയർമാൻമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.