ജെസിഐ പ്രജ്യോദിനി പദ്ധതി ആരംഭിച്ചു: അമ്പത് പേർക്ക് തയ്യൽ മെഷിൻ വിതരണം ചെയ്യുന്നു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട പ്രജ്യോദിനി പദ്ധതിയിലൂടെ അമ്പത് പേർക്ക് തയ്യൽ മെഷ്യൻ വിതരണം ചെയ്യുന്നു. ആദ്യത്തെ മെഷ്യൻ ബീന രാജേഷിന് നൽകി. ജെസിഐ ദേശിയ പ്രസിഡൻറ് എം.എസ്. കാർത്തികേയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്റ്റർ പ്രസിഡൻറ് മെജോ ജോൺസൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലേഡി ജേസി ചെയർപേഴ്സൺ നിഷിന നിസാർ പ്രജ്യോദിനി പദ്ധതിയെപറ്റി വിശദികരണം നടത്തി. സോൺ പ്രസിഡൻറ് അർജുൻ നായർ മുഖ്യപ്രഭാഷണം നടത്തി. സോൺ ഭാരവാഹികളായ വിജിത് നായർ, സോണി വർഗീസ്, ജെസിഐ ചാപ്റ്റർ സെനറ്റർ നിസാർ അഷ്റഫ്, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറർ സാൻറോ വിസ്മയ, മുൻ പ്രസിഡൻറുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ഠാണാവിൽ നിന്ന് വാദ്യമേളങ്ങളോടെ സ്വീകരിച്ച് ആനയിച്ചു.